'എംബാപ്പെ കളിക്കേണ്ടത് അവിടെയല്ല'; അഭിപ്രായം പറ‍ഞ്ഞ് കരീം ബെൻസീമ

'റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാനാണ് ഞാൻ കാത്തിരിക്കുന്നത്.'

dot image

സ്പാനിഷ് ലാ ലീ​ഗയിൽ റയൽ മാഡ്രിഡിനൊപ്പം കിലിയൻ എംബാപ്പെ മികച്ച പ്രകടനം നടത്താത്തതിൽ പ്രതികരണവുമായി മുൻ താരം കരീം ബെൻസീമ. എന്റെ അഭിപ്രായത്തിൽ എംബാപ്പെ ഫ്രാൻസിന്റെ ദേശീയ ടീമിൽ പോലും ഒരു സ്ട്രൈക്കർ അല്ല. റയലിൽ സ്ട്രൈക്കറായി കളിക്കുന്നത് എംബാപ്പയ്ക്ക് ​ഗുണം ചെയ്യുന്നില്ല. നിലവിൽ ഇടത് വിങ്ങിൽ കളിക്കുന്നത് വിനീഷ്യസ് ജൂനിയർ ആണ്. അയാളെ സ്ട്രൈക്കർ ആക്കാനോ, വലത് വിങ്ങിലേക്ക് മാറ്റാനോ കഴിയുകയില്ല. വിനീഷ്യസ് മികച്ച പ്രകടനം നടത്തുന്നത് ഇടത് വിങ്ങിലാണ്. സ്പാനിഷ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ കരീം ബെൻസീമ പറഞ്ഞു.

റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാനാണ് ഞാൻ കാത്തിരിക്കുന്നത്. ആഞ്ചലോട്ടിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. ഇതിന് ഒരു പരിഹാരം അയാളുടെ മനസിൽ ഉണ്ടാവും. എംബാപ്പെ അയാളുടേത് അല്ലാത്ത ഒരു പൊസിഷനിൽ കളിക്കുകയാണ്. ആരാധകർക്ക് എംബാപ്പെയിൽ ഒരുപാട് പ്രതീക്ഷയുണ്ട്. അത് താരത്തിന് അധിക സമ്മർദ്ദം നൽകും. പി എസ് ജിയിൽ അല്ല എംബാപ്പെ ഇപ്പോൾ കളിക്കുന്നത്. ബെൻസീമ വ്യക്തമാക്കി.

സ്പാനിഷ് ലാ​ ലീ​ഗയിൽ റയൽ മാഡ്രിഡിനൊപ്പം കിലിയൻ എംബാപ്പെ 10 മത്സരങ്ങൾ കളിച്ചു. ആറ് ​ഗോളുകളും ഒരു അസിസ്റ്റും ഫ്രാൻസ് ഫുട്ബോൾ ടീം നായകന്റെ പേരിലുണ്ട്. യുവേഫ ചാംപ്യൻസ് ലീ​ഗിൽ മൂന്ന് മത്സരങ്ങളാണ് റയൽ ജഴ്സിയിൽ എംബാപ്പെ കളിച്ചത്. ഒരു ​ഗോൾ നേടിയപ്പോൾ ഒരു അസിസ്റ്റും താരം നൽകി.

Content Highlights: Karim Benzema Explains Rational Behind Kylian Mbappe's Slow Start To Life At Real Madrid

dot image
To advertise here,contact us
dot image