വരവ് വെറുതെയാവില്ല; യുണൈറ്റഡിന്റെ പുതിയ പരിശീലകന്റെ കീഴിൽ സ്പോർട്ടിങ് ക്ലബ് സിറ്റിയെ തോൽപ്പിച്ചത് 4 -1 ന്

അടുത്തയാഴ്ച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനാകാൻ പോകുന്ന പോർച്ചുഗീസുകാരൻ അമോറിം ആണ് സ്പോർട്ടിങിന്റെ പരിശീലകൻ

dot image

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സ്പോർട്ടിങ് ലിസ്ബൺ. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സ്പോർട്ടിങിന്റെ സ്വപ്നസമാന തിരിച്ചുവരവ്. സ്പോർട്ടിങ് സ്‌ട്രൈക്കർ ഗ്യോക്കറസ് ഹാട്രിക്ക് നേടി. അടുത്തയാഴ്ച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനാകാൻ പോകുന്ന പോർച്ചുഗീസുകാരൻ അമോറിം ആണ് സ്പോർട്ടിങിന്റെ പരിശീലകൻ.

സ്പോർട്ടിങിന്റെ പ്രതിരോധ പിഴവ് മുതലാക്കി മാഞ്ചസ്റ്റർ സിറ്റിയാണ് മത്സരത്തിൽ ആദ്യ ആധിപത്യം നേടിയത്. നാലാം മിനിറ്റിൽ ഫോഡന്റെ കാലിൽ നിന്നായിരുന്നു ഗോൾ. എന്നാൽ 38-ാം മിനിറ്റിൽ സ്പോർട്ടിങ് സമനില പിടിച്ചു. ഗോൺസാലോ നൽകിയ ഒന്നാതരം ത്രൂ ബോൾ വിക്ടർ ഗ്യോക്കാറസ് എഡേഴ്‌സണെയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ശേഷം കാര്യമായ മുന്നേറ്റങ്ങളൊന്നുമില്ലാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റിയെ ഞെട്ടിച്ച് സ്പോർട്ടിങ് ഇരട്ട ഗോളുകൾ നേടി. അരോഹോയുടെയും ഗ്യോക്കറസിന്റേതുമായിരുന്നു ഗോൾ. ഗ്യോക്കറസ് പെനാൽറ്റിയിലൂടെയാണ് തന്റെ രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ 68-ാം മിനിറ്റിൽ കളിയിലേക്ക് തിരിച്ചുവരാൻ സിറ്റിക്ക് സുവാരണാവസരം ലഭിച്ചു. പെനാൽറ്റി ലഭിച്ചെങ്കിലും ഹാലാൻഡിന്റെ ഗോൾ ശ്രമം ബാറിൽ തട്ടി പുറത്തുപോയി. ശേഷം ലഭിച്ച രണ്ടാം പെനാൽറ്റി കൂടി ഗോളാക്കി ഗ്യോക്കറസ് ഹാട്രിക്ക് നേടി മത്സരം 4 -1 ൽ അവസാനിപ്പിച്ചു.

Content Highlights: Ruben Amorim's Sporting thrash Manchester City

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us