കലാശപ്പോരിൽ കാലിക്കറ്റിന് എതിരാളികളാര്?; സൂപ്പർ ലീഗ് കേരള രണ്ടാം സെമിയിൽ ഇന്ന് കൊച്ചിയും കണ്ണൂരും നേർക്കുനേർ

ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സെമി ഫൈനലിൽ തിരുവനന്തപുരം കൊമ്പൻസിനെ കാലിക്കറ്റ് എഫ്‌സി തോൽപ്പിച്ചിരുന്നു.

dot image

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് കണ്ണൂർ വാരിയേഴ്‌സ്-ഫോഴ്‌സ കൊച്ചി നേർക്കുനേർ. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകിട്ട് എട്ടുമണിക്കാണ്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും.

ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന്നപ്പോൾ രണ്ടു തവണയും കളി 1-1 സമനിലയിൽ അവസാനിച്ചു.

Also Read:

'കണ്ണൂരുമായുള്ള മത്സരത്തിന് ഞങ്ങൾ പൂർണ്ണ സജ്ജരാണ്. അവരുടെ ശക്തിയെ കുറച്ചുകാണുന്നില്ല. സെമി ഫൈനലിനായി മികച്ച തയ്യാറെടുപ്പുകൾ നടത്താൻ ടീമിന് സാധിച്ചിട്ടുണ്ട്. ഫൈനലിൽ ഞങ്ങൾ ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ ' ഫോഴ്സ കൊച്ചി ഹെഡ് കോച്ച് മാരിയോ ലമോസ് പറഞ്ഞു.

'ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാർ. ടീമിന്റെ ഫോമിലും കളിക്കാരുടെ മികവിലും വലിയ വിശ്വാസമുണ്ട്. അവസാന നിമിഷം വരെ പൊരുതി വിജയം സ്വന്തമാക്കുകയാണ് ലക്ഷ്യം,' കണ്ണൂർ കോച്ച് മാനുവൽ സാഞ്ചസും പറയുന്നത് പ്രതീക്ഷയുടെ വാക്കുകൾ.

ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സെമി ഫൈനലിൽ തിരുവനന്തപുരം കൊമ്പൻസിനെ കാലിക്കറ്റ് എഫ്‌സി തോൽപ്പിച്ചിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചായിരുന്നു കാലിക്കറ്റിന്റെ ഫൈനൽ പ്രവേശം. കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും ഗോൾ നേടി.

Content Highlights: Super League Kerala; second semifinal, kannur warriors vs Forca Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us