സൂപ്പർ ലീഗ് കേരള ഫുട്ബോൾ; പ്രഥമ സീസണിൽ കാലിക്കറ്റ് എഫ് സി ചാംപ്യന്മാർ

15-ാം മിനിറ്റിൽ കാലിക്കറ്റിന്റെ ആദ്യ ​ഗോൾ പിറന്നു.

dot image

സൂപ്പർലീഗ് കേരള ഫുട്ബോൾ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ് സി ചാംപ്യന്മാർ. ഫൈനലിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തോയ് സിങ്ങ്, ബെൽഫോർട്ട് എന്നിവർ വലകുലുക്കി. ഡോറിയെൽട്ടനിലൂടെയാണ് കൊച്ചി ഒരു ​ഗോൾ മടക്കിയത്.

മത്സരത്തിന്റെ തുടക്കം ഫോഴ്സ കൊച്ചിയുടെ ആക്രമണങ്ങളോടെയായിരുന്നു. ആദ്യ മിനിറ്റുകളിൽ കൊച്ചി കാലിക്കറ്റ് ​ഗോൾമുഖത്ത് അപകടം വിതച്ചു. എന്നാൽ കാലിക്കറ്റ് മത്സരത്തിൽ താളം കണ്ടെത്തിയതോടെ കൊച്ചിയുടെ ​ഗോൾമോഹങ്ങൾക്ക് തിരിച്ചടിയായി. 15-ാം മിനിറ്റിൽ കാലിക്കറ്റിന്റെ ആദ്യ ​ഗോൾ പിറന്നു. മധ്യഭാ​ഗത്ത് നിന്നും ലഭിച്ച പന്തുമായി ഇടത് വിങ്ങിലൂടെ മുന്നേറിയ ജോൺ കേന്നഡി പന്ത് തോയ് സിങ്ങിന് നീട്ടിനൽകി. അനായാസം താരം പന്ത് വലയിലാക്കി.

രണ്ടാം പകുതിയിൽ 71-ാം മിനിറ്റിലാണ് കാലിക്കറ്റ് വീണ്ടും മുന്നിലെത്തിയത്. ബെൽഫോർട്ടിന്റെ ഇടംകാൽ ഷോട്ട് വലചലിപ്പിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിൽ ഡോറിയെൽട്ടനിലൂടെ കൊച്ചി ഒരു ഗോൾ മടക്കി. എന്നാൽ സമനില ​ഗോൾ കണ്ടെത്താൻ കൊച്ചിക്ക് കഴിയാതിരുന്നതോടെ പ്രഥമ സൂപ്പർ ലീ​ഗ് കേരള ഫുട്ബോളിൽ 2-1ന്റെ വിജയത്തോടെ കാലിക്കറ്റ് ചാംപ്യന്മാരായി.

Content Highlights: Calicut FC won the inaugural season of Super League Kerala by defeating Forca Kochi FC

dot image
To advertise here,contact us
dot image