വീണ്ടും മയക്കുമരുന്ന് വിവാദത്തിൽ കുരുങ്ങി ഇംഗ്ലീഷ് റഫറി ഡേവിഡ് കൂട്ട്. ഇത്തവണ യുവേഫ തന്നെയാണ് കൂട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. യൂറോ കപ്പിനിടെ കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കം നിയന്ത്രിക്കാറുള്ള ലോകത്തിലെ മുൻ നിര റഫറിയായ കൂട്ട് ലഹരി ഉപയോഗിക്കുന്ന വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനും മുൻ കോച്ച് യുർഗാൻ ക്ലോപ്പിനുമെതിരെ അസഭ്യം പറയുന്ന കൂട്ടിന്‍റെ വീഡിയോയും പുറത്തായിരുന്നു. ഇതിനെത്തുടർന്ന് ഇദ്ദേഹത്തെ പ്രീമിയർ ലീഗ് റഫറിയാകുന്നതിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Oh no, David Coote caught doing cocaine, he's really is finished as a referee!
— Football Hub (@FootbalIhub) November 13, 2024
The video is apparently from the 2024 Euros where he was officiating 😳pic.twitter.com/OEnrTMtSu1
ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. യൂറോ കപ്പിനായി യുവേഫ നൽകിയ ഹോട്ടലിൽ വെച്ച് ജൂലൈ ആറിന് ലഹരി ഉപയോഗിക്കുന്ന ദൃശ്യമാണിത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസം നടന്ന പോർച്ചുഗൽ-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാർ ഒഫീഷ്യലായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ജർമനിയിൽ സമാപിച്ച യൂറോ കപ്പിലെ നിരവധി മത്സരങ്ങളിൽ വീഡിയോ റിവ്യൂ സ്പെഷ്യലിസ്റ്റായി ഡേവിഡ് കൂട്ട് ജോലി ചെയ്തിരുന്നു. അച്ചടക്ക നടപടികള്‍ ലംഘിച്ചുവെന്ന പരാതിയിൽ യുവേഫ എത്തിക്സ്& ഡിസിപ്ലിനറി ഇൻസ്പെക്റ്ററാണ് വിഷയം അന്വേഷിക്കുന്നത്.
Content Highlights: David Coote controversy, UEFA open investigation on English referee