ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ-വെനസ്വേല പോരാട്ടം സമനിലയിൽ. വെനസ്വേലയിലെ മതൂരിനിലെ മൊന്യൂമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഒന്നേ ഒന്ന് ഗോൾ നിലയിൽ അവസാനിച്ചു. ബ്രസീലിന് വേണ്ടി ബാഴ്‌സലോണയിൽ മിന്നും ഫോമിൽ കളിക്കുന്ന റാഫിഞ്ഞയാണ് ഗോൾ നേടിയത്. 43-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ. എന്നാൽ മൂന്ന് മിനിട്ടുകൾക്കകം ടെലെസ്കോ സെഗോവിയയിലൂടെ ആതിഥേയർ സമനില പിടിച്ചു. ഒടുവിൽ 89-ാം മിനിറ്റിൽ ഗോൽസാലസിലൂടെ വെനസ്വേല വിജയഗോളും നേടി.
റയൽ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി. 62-ാം മിനിറ്റിലായിരുന്നു ബ്രസീലിന് പെനാൽറ്റി ലഭിച്ചത്. ഈ സമനിലയോടെ പത്തു ടീമുകളുള്ള തെക്കനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ 17 പോയന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തെത്തി. 22 പോയന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.
Content Highlights: FIFA World Cup 2026; Venezuela vs Brazil