സഞ്ജു ജി ക്യാപ്റ്റന്‍; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റില്‍ തിളങ്ങിയ നിരവധി താരങ്ങളും ഇത്തവണത്തെ സന്തോഷ് ട്രോഫി കേരള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

dot image

78-ാം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ സ്‌ക്വാഡില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. ഡിഫന്‍ഡര്‍ സഞ്ജു ജി നയിക്കുന്ന ടീമില്‍ ഗോള്‍കീപ്പര്‍ എസ് അജ്മലാണ് വൈസ് ക്യാപ്റ്റന്‍.

കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച അഞ്ച് പേര്‍ വീണ്ടും ടീമില്‍ ഇടംനേടി. സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റില്‍ തിളങ്ങിയ നിരവധി താരങ്ങളും ഇത്തവണത്തെ സന്തോഷ് ട്രോഫി കേരള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിബി തോമസ് മുട്ടത്താണ് ടീമിന്റെ മുഖ്യപരിശീലകന്‍.

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം:

ഗോള്‍കീപ്പര്‍മാര്‍: കെ മുഹമ്മദ് നിയാസ്, എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍.

ഡിഫന്‍ഡര്‍മാര്‍: എം മനോജ്, ജി.സഞ്ജു (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പി ടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍.

മിഡ്ഫീല്‍ഡര്‍മാര്‍: വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പി.പി. മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്റഫ്.

മുന്നേറ്റം: ഗനി നിഗം, മുഹമ്മദ് അജ്സല്‍, ഇ സജീഷ്, ടി ഷിജിന്‍.

മുഖ്യപരിശീലകന്‍: ബിബി തോമസ് മുട്ടത്ത്

സഹപരിശീലകന്‍: സി ഹാരി ബെന്നി

ഗോള്‍കീപ്പിങ് പരിശീലകന്‍: എം വി നെല്‍സണ്‍

ടീം ഫിസിയോ: ജോസ് ലാല്‍

മാനേജര്‍: അഷ്റഫ് ഉപ്പള.

Content Highlights: Kerala Squad for Santosh Trophy is announced, Defender Sanju G named captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us