നാളെ നടക്കുന്ന മലേഷ്യയ്ക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുമ്പായി പ്രതികരണവുമായി ഇന്ത്യൻ ടീം പരിശീലകൻ മനോലോ മാർക്വെസ്. തീർച്ചയായും ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിന് വിജയം ആവശ്യമാണ്. ഫുട്ബോൾ എന്നാൽ ആക്രമണം, പ്രതിരോധം, പന്തടക്കം, സെറ്റ് പീസുകൾ എന്നിവ ഉൾപ്പെടുന്നതാണ്. എല്ലാത്തിലും ഇന്ത്യൻ ടീമിന് ഒരുപാട് മെച്ചപ്പെടാനുണ്ട്. മനോലോ മാർക്വെസ് പ്രതികരിച്ചു.
വിയ്റ്റ്നാമിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ രണ്ടാം പകുതിയിൽ നന്നായി കളിച്ചു. എന്നാൽ ചില തെറ്റുകൾ വരുത്തിയത് വിജയം നഷ്ടമാക്കി. അത് പരിഹരിക്കണം. കുറച്ച് തെറ്റുകൾ വരുത്തുന്ന ടീമാണ് മത്സരം വിജയിക്കാറുള്ളത്. മലേഷ്യയ്ക്കെതിരെ അത്തരമൊരു മത്സരമാണ് കളിക്കാനാഗ്രഹിക്കുന്നത്. മലേഷ്യൻ ഫുട്ബോളിന്റെ രീതികളറിയാം. ഇരുടീമുകൾക്കും ഇതൊരു കടുത്ത മത്സരമായിരിക്കും. മാർക്വെസ് വ്യക്തമാക്കി.
ഇന്ത്യൻ ഫുട്ബോൾ ഒരു മത്സരം വിജയിച്ചിട്ട് ഏകദേശം ഒരു വർഷത്തിനടുത്തായി. 2023 നവംബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനോടാണ് അവസാനമായി ഇന്ത്യൻ ടീം വിജയിച്ചത്. 2024ലെ ആദ്യ വിജയം തേടിയാണ് വർഷം തീരാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ഫുട്ബോൾ നാളെ മലേഷ്യയെ നേരിടാനൊരുങ്ങുന്നത്.
Content Highlights: Indian Football Team Coach Manolo Marquez