ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് വിജയം. പെറുവിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലയണല്‍ മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. യുവതാരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.
FT: 🇦🇷 Argentina 1-0 Peru 🇵🇪
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 20, 2024
⚽️ Lautaro Martínez pic.twitter.com/wyRtqV6Gyi
അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ തകർപ്പന്‍ വോളിയിലൂടെയാണ് ലൗട്ടാരോ മാര്‍ട്ടിനസ് പെറുവിന്‍റെ വല കുലുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.
✨🇦🇷 Leo Messi has just played his final game for club and country in 2024… as Argentina beat Perú 1-0.
— Fabrizio Romano (@FabrizioRomano) November 20, 2024
🪄 Messi’s assist means he becomes the player with most assists in international football history joint with Donovan (58). pic.twitter.com/79O4q3b8Zg
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തുന്നത്. പരാഗ്വേയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലീഡ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
Content Highlights: Lionel Messi's Argentina beats Peru in FIFA World Cup qualifier