ഇന്റർ മിയാമി പരിശീലകൻ ക്ലബ്ബ് വിടുന്നു; പുതിയ പരിശീലകനായി സാവിയോ മഷരാനോയോ എത്തും?

2023 ൽ ക്ലബിന്റെ പരിശീലകനായ ടാറ്റ മാർട്ടിനോ മുമ്പ് ബാഴ്‌സലോണയിലും മെസ്സിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്

dot image

ഇന്റർ മിയാമി പരിശീലകൻ ജെറാർഡോ ടാറ്റ മാർട്ടിനോ ക്ലബ്ബ് വിടുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ടാറ്റ മാർട്ടിനോ ക്ലബ് വിടുന്നതെന്നാണ് ലയണൽ മെസ്സി കളിക്കുന്ന മേജർ ലീഗ് സോക്കർ ക്ലബിന്റെ വിശദീകരണം. 2023 ൽ ക്ലബിന്റെ പരിശീലകനായ ടാറ്റ മാർട്ടിനോ മുമ്പ് ബാഴ്‌സലോണയിലും മെസ്സിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഇന്റർമിയാമിക്ക് ലീഗ്‌സ് കപ്പ്, സപ്പോട്ടേഴ്സ് ഷീൽഡ് കപ്പ് തുടങ്ങി നിരവധി കപ്പുകൾ നേടി കൊടുത്ത ടാറ്റ മാർട്ടിന 2025 ഫിഫ ക്ലബ് ലോകകപ്പ് യോഗ്യതയും ക്ലബിന് നേടിക്കൊടുത്തു. എന്നാൽ ഈ സീസണിൽ എം എൽ എസ് കപ്പിൽ ടീം അപ്രതീക്ഷിതമായി പ്ലേ ഓഫിൽ നിന്ന് തന്നെ പുറത്തായി.

2011 കോപ്പ അമേരിക്കയിൽ പരാഗ്വെയെ റണ്ണേഴ്‌സാക്കിയാണ് ടാറ്റ മാർട്ടിനോ പരിശീലകനായി വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ശേഷം അർജൻ്റീന ലീഗിലെ ന്യൂവെൽസ് ഓൾഡ് ബോയ്‌ പരിശീലകനായി. ശേഷം 2013-14ൽ ബാഴ്‌സലോണയിലെത്തി. തുടർന്ന് രണ്ട് വർഷം അർജന്റീന ദേശീയ ടീമിനെ പരിശീലിപ്പിച്ച ടാറ്റ മാർട്ടിന പിന്നീട് എംഎൽഎസ് ക്ലബായ അറ്റലാന്റയുടെ പരിശീലകനായി. ശേഷം മെക്സിക്കോ ടീമിനെയും പരിശീലിപ്പിച്ചിരുന്നു. ടാറ്റ മാർട്ടിനയ്ക്ക് പകരം അർജന്റീനയിലും ബാഴ്‌സലോണയിലും മെസ്സിയുടെ സഹതാരമായിരുന്ന ഹാവിയർ മഷരാനോയോ ബാഴ്‌സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്ന സാവിയോ എത്തുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Tata Martino resigns as Inter Miami head coach, xavi or Mascherano will be new coach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us