ഇന്ത്യൻ സൂപ്പർ ലീഗ്; ചാംപ്യന്മാരെ തകർത്തെറിഞ്ഞ് പഞ്ചാബിന്റെ തിരിച്ചുവരവ്

ഐഎസ്എൽ പോയിന്റ് ടേബിളിൽ പഞ്ചാബ് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ രണ്ട് തുടർതോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് എഫ് സി. നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. പുൾഗ വൈഡൽ, ലൂക്ക മാജ്സൻ, മുഷാഗ ബകെംഗ എന്നിവരാണ് പഞ്ചാബിനായി ​ഗോളുകൾ‌ നേടിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ മുംബൈ താളം കണ്ടെത്തി. എന്നാൽ അതിവേ​ഗം പഞ്ചാബും മത്സരത്തിലേക്ക് വന്നു. പക്ഷേ ആദ്യ ​ഗോളിനായി ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 46-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മുംബൈ ബോക്സിന് പുറത്ത് ലഭിച്ച പന്ത് പുൾ​ഗ വൈഡൽ വലയിലാക്കി. ആദ്യ പകുതിയിൽ ഒരു ​ഗോളിന് ലീഡ് ചെയ്യാനും പഞ്ചാബിന് കഴിഞ്ഞു.

രണ്ടാം പകുതിയിൽ 53-ാം മിനിറ്റിലാണ് പഞ്ചാബ് വീണ്ടും വലചലിപ്പിച്ചത്. പെനാൽറ്റിയിലൂടെ ലൂക്ക മാജ്സനാണ് ​പഞ്ചാബിനായി ​ഗോൾ നേടിയത്. 85-ാം മിനിറ്റിൽ ബകെം​ഗയുടെ ​ഗോളും പിറന്നു. ഇതോടെ മത്സരത്തിൽ 3-0ത്തിന്റെ വിജയം പഞ്ചാബ് ആഘോഷിച്ചു. വിജയത്തോടെ ഐഎസ്എൽ പോയിന്റ് ടേബിളിൽ പഞ്ചാബ് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയമാണ് പഞ്ചാബിനുള്ളത്. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള മുംബൈ സിറ്റി 10-ാം സ്ഥാനത്താണ്.

Content Highlights: Punjab FC have absolutely thrashed Mumbai City FC in latest ISL match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us