യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയെ പരാജയപ്പെടുത്തി ബെന്‍ഫിക്ക. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ വിജയം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയയുടെ രണ്ട് അസിസ്റ്റുകളില്‍ നിന്ന് പിറന്ന ഗോളുകളാണ് ബെന്‍ഫിക്കയുടെ വിജയത്തിന് വഴിയൊരുക്കിയത്.
🏁 3 points in Monaco: ✅ #ASMSLB • #UCL pic.twitter.com/B0ZEWD3BNC
— SL Benfica (@slbenfica_en) November 27, 2024
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മൊണോക്കോയാണ് ആദ്യം മുന്നിലെത്തിയത്. 13-ാം മിനിറ്റില്‍ എലീസെ ബെന്‍ സെഗിര്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടി. 48-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ പാവ്‌ലിഡിസ് ബെന്‍ഫിക്കയെ ഒപ്പമെത്തിച്ചു. 58-ാം മിനിറ്റില്‍ വില്‍ഫ്രഡ് സിന്‍ഗോ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നതോടെ മൊണാക്കോ പത്ത് പേരായി ചുരുങ്ങി.
67-ാം മിനിറ്റില്‍ സൗങ്കട്ടൂ മഗസ്സയിലൂടെ മൊണാക്കോ വീണ്ടും മുന്നിലെത്തി. മൊണാക്കോ വിജയമുറപ്പിച്ച നിമിഷം മത്സരത്തിന്റെ ഗതി മാറി. അവസാന മിനിറ്റുകളില്‍ ബെന്‍ഫിക്ക രണ്ട് ഗോളുകള്‍ നേടി വിജയമുറപ്പിച്ചു. 84-ാം മിനിറ്റില്‍ ആര്‍തര്‍ കാബ്രല്‍ ബെന്‍ഫിക്കയുടെ സമനില ഗോള്‍ നേടിയപ്പോള്‍ 88-ാം മിനിറ്റില്‍ സെകി അംദൂനിയുടെ ഗോളില്‍ ബെന്‍ഫിക്ക വിജയമുറപ്പിച്ചു. അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ ഏഞ്ചല്‍ ഡി മരിയയാണ് കളിയിലെ താരം.
🌟 Di María 🟰 Player of the Match! 🫶#ASMSLB • #UCL pic.twitter.com/oHJLIQfhWc
— SL Benfica (@slbenfica_en) November 27, 2024
അഞ്ച് മത്സരങ്ങളില്‍ ഒന്‍പതു പോയിന്റുമായി 14-ാം സ്ഥാനത്താണ് ബെന്‍ഫിക്ക. അതേസമയം പത്ത് പോയിന്റുമായി മൊണോക്കോ എട്ടാമതാണ്.
Content Highlights: Benfica Triumphs Over Monaco 3-2 With Amdouni's Late Winner And Di Maria's Key Assists