ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ലണ്ടൻ ഡെർബിയിൽ ആഴ്‌സണലിന് ജയം. വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപിച്ചാണ് ആഴ്‌സണൽ ജയം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നത്. 10-ാം മിനിറ്റിൽ ഗബ്രിയേലിന്റെ ഗോളിൽ ആഴ്‌സണൽ മത്സരത്തിലെ ആദ്യ ഗോൾ നേടി. 27-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡ് ലീഡ് ഇരട്ടിയാക്കി. 34-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ മാർട്ടിൻ ഒഡെഗാർഡും സ്കോർ ചെയ്തതോടെ ലിവർ പൂൾ മൂന്ന് ഗോളിന്റെ ലീഡിലെത്തി. 36 -ാം മിനിറ്റിൽ ഹാവെർട്സിന്റെ ഗോളിൽ ആഴ്‌സണൽ വീണ്ടും ഗോൾ നേടി നാലിലെത്തിച്ചു.
West Ham v Arsenal. Seven first-half goals. Here they all are ⬇️pic.twitter.com/9W6KkX61Kv
— Premier League (@premierleague) December 1, 2024
ശേഷം ബിസാക്കയിലൂടെയും എമേഴ്‌സണിലൂടെയും വെസ്റ്റ് ഹാം മറുപടി നൽകി സ്കോർ 4-2 ലെത്തിച്ചു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബുക്കയോ സാക്ക പെനൽറ്റി ഗോളിലൂടെ സ്കോർ 5-2 ലെത്തിച്ചു. രണ്ടാം പകുതിയിലും ആഴ്‌സണൽ മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും ഗോൾ നേടാനായില്ല. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ആഴ്‌സണൽ പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
Content Highlights: Arsenal jumped to second in the Premier League table with a 5-2 win over West Ham in London Stadium