റൂബൻ അമോറിമിന്റെ പ്രോത്സാഹനം മികച്ച പ്രകടനത്തിന് സഹായിക്കുന്നു: മാർകസ് റാഷ്ഫോർഡ്

റാഷ്ഫോർഡിൽ നിന്ന് ഇനിയും മികച്ച പ്രകടനം പുറത്തുവരാനുണ്ടെന്നായിരുന്നു പരിശീലകൻ റൂബൻ അമോറിമിന്റെ പ്രതികരണം

dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ എവർട്ടനെ പരാജയപ്പെടുത്തിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ റൂബൻ അമോറിമിനെ പ്രശംസിച്ച് ക്ലബ് താരം മാർകസ് റാഷ്ഫോർഡ്. റൂബൻ തീർച്ചയായും ഏറ്റവും മികച്ച പ്രകടനം യുണൈറ്റഡ് താരങ്ങളിൽ നിന്ന് ആവശ്യപ്പെടാറുണ്ട്. ഒപ്പം റൂബൻ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതി മികച്ച പ്രകടനത്തിന് സഹായമാകുന്നു. വരും മത്സരങ്ങളിലും മികച്ച പ്രകടനം തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ. റാഷ്ഫോർഡ് മത്സരശേഷം പ്രതികരിച്ചു.

റാഷ്ഫോർഡിൽ നിന്ന് ഇനിയും മികച്ച പ്രകടനം പുറത്തുവരാനുണ്ടെന്നായിരുന്നു പരിശീലകൻ റൂബൻ അമോറിമിന്റെ പ്രതികരണം. കഴിവുള്ള താരമെന്ന് റാഷ്ഫോർഡ് ഇതിനകം തെളിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ആഴ്സണലുമായുള്ള മത്സരമാണ് ഇപ്പോൾ മുന്നിലുള്ളതെന്നും റൂബൻ വ്യക്തമാക്കി.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ എവർട്ടനെ എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 34-ാം മിനിറ്റിലും 46-ാം മിനിറ്റിലും മാർനസ് റാഷ്ഫോർഡും 41-ാം മിനിറ്റിലും 64-ാം മിനിറ്റിലും ജോഷ്വ സിർക്സിയും യുണൈറ്റഡിനായി വല ചലിപ്പിച്ചു. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

Content Highlights: Rashford responds to Amorim challenge in rout of Everton

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us