പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ്. ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷത്തിലാണ് ന്യൂകാസില്‍ സമനില പിടിച്ചത്. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാ രണ്ട് ഗോളുകളടിച്ച് തിളങ്ങി.
35-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസകിലൂടെ ന്യൂകാസിലാണ് ആദ്യം മുന്നിലെത്തിയത്. ബ്രൂണോ ഗ്വിമാരെസിന്റെ ത്രൂ ബോളില്‍ നിന്ന് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള സൂപ്പര്‍ ഫിനിഷിലൂടെയാണ് ഐസക് ഗോളടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കര്‍ട്ടിസ് ജോണ്‍സിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ മുഹമ്മദ് സലായുടെ അസിസ്റ്റില്‍ നിന്നാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ പിറന്നത്.
The points are shared at St. James’ Park. #NEWLIV pic.twitter.com/WFueJwnnlV
— Liverpool FC (@LFC) December 4, 2024
62-ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡണിലൂടെ ന്യൂകാസില്‍ ലീഡ് വീണ്ടും തിരിച്ചുപിടിച്ചു. 68-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ അസിസ്റ്റില്‍ നിന്ന് മുഹമ്മദ് സലാ ഗോള്‍ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ വീണ്ടും ഒപ്പമെത്തി. 83-ാം മിനിറ്റില്‍ ഗോളടിച്ച് മുഹമ്മദ് സലാ തന്നെ ലിവര്‍പൂളിന് ലീഡ് സനമ്മാനിച്ചു.
അവസാന നിമിഷം വരെ വിജയഗോളിന് വേണ്ടി പരിശ്രമിച്ച ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. 90-ാം മിനിറ്റില്‍ ഫാബിയന്‍ ഷാറിലൂടെ ന്യൂകാസില്‍ സമനില പിടിച്ചു. ഈ സമനിലയോടെ 20 പോയിന്റുമായി പത്താം സ്ഥാനത്താണ് ന്യൂകാസില്‍. 14 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ലിവര്‍പൂള്‍.
Content Highlights: Premier League: Newcastle 3-3 Liverpool