Jan 23, 2025
11:17 AM
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ടീം ലൈനപ്പ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരുവിന്റെ ഹോം മൈതാനമായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരാന്‍ ബെംഗളൂരുവില്‍ വിജയം അനിവാര്യമാണ്.
മലയാളി താരം സച്ചിന്‍ സുരേഷ് തന്നെയാണ് ബെംഗളൂരുവിനെതിരെയും ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുന്നത്. സന്ദീപ് സിങ്, നവോച സിങ്, ഹോര്‍മിപാം എന്നിവര്‍ പ്രതിരോം കാക്കാന്‍ ഇറങ്ങും. മലയാളി താരം വിബിന്‍ മോഹനനും അലക്‌സാണ്ടര്‍ കോഫും ഫ്രെഡിയുമാണ് മധ്യനിരയില്‍ ഇറങ്ങുക. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, കോറോ, നോഹ സദൗയി, ജീസസ് ജിമിനസ് എന്നിവരാണ് മുന്‍നിരയില്‍.
കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേയിങ് ഇലവന്‍: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), നാവോച്ച സിങ്, അലക്സാണ്ടർ കോഫ്, ഹോർമിപാം, സന്ദീപ് സിങ്, ഫ്രെഡി, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, കോറോ, നോഹ സദൗയി, ജീസസ് ജിമിനെസ്.
Content Highlights: ISL: Kerala Blasters Announce Playing eleven against Bengaluru fc