ജയമില്ല; ക്രിസ്റ്റൽ പാലസിനോട് സമനില പിടിച്ച് മാഞ്ചസ്റ്റർ സിറ്റി

സമനിലയോടെ 15 മത്സരങ്ങളിൽ നിന്ന് എട്ട് ജയം, മൂന്ന് സമനില, നാല് തോൽവി എന്നിങ്ങനെയായി 27 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്താണ്

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ സിറ്റി- ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ. ഇരുടീമുകളുടെയും ആക്രമണ പ്രത്യാക്രമങ്ങൾ കൊണ്ട് നിറഞ്ഞ മത്സരം 2-2 സമനിലയിലവാസാനിച്ചു. മത്സരത്തിൽ സിറ്റിയുടെ റിക്കോ ലൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ക്രിസ്റ്റൽ പാലസാണ് ഗോൾ നേടിയത്. ഹ്യുസിന്റെ പാസിൽ ഡാനിയൽ മനസ് ആൺ ഗോൾ നേടിയത്. എന്നാൽ 30-ാം മിനിറ്റിൽ ഹെഡർ വലയിലാക്കി സൂപ്പർ താരം ഹാളണ്ട് സിറ്റിയെ സംനിലയിലെത്തിച്ചു, സ്കോർ 1-1 .

രണ്ടാം പകുതിയിൽ ക്രിസ്റ്റൽ പാലസ് വീണ്ടും ഗോൾ നേടി. 56-ാം മിനിറ്റിൽ ലക്രോയ ക്സിലൂടെയാണ് ഗോൾ നേടിയത്. എന്നാൽ 68-ാം മിനിറ്റിൽ റോക്കോ ലൂയിസിന്റെ ഷോട്ടിൽ സിറ്റി വീണ്ടും സമനില പിടിച്ചു. ശേഷം വിജയ ഗോളിനായി സിറ്റി ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. സമനിലയോടെ 15 മത്സരങ്ങളിൽ നിന്ന് എട്ട് ജയം, മൂന്ന് സമനില, നാല് തോൽവി എന്നിങ്ങനെയായി 27 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ക്രിസ്റ്റൽ പാലസ് 16-ാം സ്ഥാനത്തുമാണ്.

Content Highlights: Crystal Palace 2-2 Manchester City,

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us