മെസ്സിയേയും കൂട്ടരേയും വരവേൽക്കാനൊരുങ്ങി സംഘാടകർ; ടിക്കറ്റ് വിൽപനയ്ക്കായി പുതിയ രീതികൾ

മെസ്സിയും സംഘവും കേരളത്തിലെത്തുന്നതിനായി 100 കോടിയിലധികം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

dot image

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് പന്തുതട്ടാനെത്തുന്നത് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. അടുത്ത വര്‍ഷമാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ സൗഹൃദ മത്സരത്തിന് വേണ്ടി കേരളത്തിലെത്തുന്നത്. ഇതിന് മുന്നോടിയായി ഉള്ള തയ്യാറെടുപ്പുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് പരിപാടിയുടെ സംഘാടകര്‍.

മെസ്സിയും സംഘവും കേരളത്തിലെത്തുന്നതിനായി 100 കോടിയിലധികം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. അതില്‍ 70 കോടി രൂപ മാത്രം അര്‍ജന്റീനയുടെ മാച്ച് ഫീ മാത്രമാണ്. പരമ്പരാഗത രീതിയില്‍ ടിക്കറ്റ് വില്‍ക്കുന്നതിന് പകരം, രജിസ്റ്റര്‍ ചെയ്ത, പങ്കാളികളായ വ്യാപാരികളില്‍ നിന്ന് റിവാര്‍ഡ് പോയിന്റുകള്‍ വഴി ടിക്കറ്റുകൾ നൽകാനാണ് സ്‌പോണ്‍സര്‍മാരായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചതെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എകെജിഎസ്എംഎയിലെ ഏഴായിരത്തിലധികം അംഗങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 14 ലക്ഷത്തോളം വ്യാപാരികളും അടുത്ത ആറ് മാസത്തേക്ക് ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവല്‍ നടത്തുന്നതിന് ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റോറുകളില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. റിവാര്‍ഡ് പോയിന്റുകള്‍ ചേര്‍ത്ത് മത്സര ടിക്കറ്റുകള്‍ വാങ്ങാം.

എകെജിഎസ്എംഎ അവതരിപ്പിച്ച ഒലോപ്പോ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് മുഴുവന്‍ പ്രക്രിയയും ആരംഭിക്കുന്നത്. ഒലോപ്പോ ആപ്പ് വഴി ആരംഭിച്ച റിവാര്‍ഡ് പോയിന്റ്-ടിക്കറ്റിംഗ് സംവിധാനം വഴി എ ആര്‍ റഹ്‌മാന്‍ ഷോ, മിസ് കേരള ഫാഷന്‍ ഷോ, മറ്റ് നിരവധി പേരുടെ സംഗീത കച്ചേരി തുടങ്ങിയ ബിഗ് ബജറ്റ് പ്രോജക്ടുകള്‍ സംഘടിപ്പിക്കാനും അസോസിയേഷന്‍ ലക്ഷ്യമിടുന്നുണ്ട്.

Content Highlights: Kerala aims kicking business goals even as Lionel Messi’s arrival remains doubtful

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us