മയക്കുമരുന്ന് ഉപയോഗം, തെറിവിളി; ഇംഗ്ലീഷ് പ്രീമിയർ ലീഗ് റഫറി ഡേവിഡ് കൂറ്റിനെ പുറത്താക്കി

യൂറോ കപ്പ് സമയത്ത് കൂറ്റ് ലഹരി ഉപയോഗിക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു

dot image

മയക്കുമരുന്ന് വിവാദത്തിൽ കുരുങ്ങിയ ഇംഗ്ലീഷ് റഫറി ഡേവിഡ് കൂറ്റിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. നവംബറിൽ ലിവർപൂൾ-ആസ്റ്റൺ വില്ല മത്സര ശേഷം ലിവർപൂൾ മുൻ കോച്ച് യുർഗാൻ ക്ലോപ്പിനെ കൂറ്റ് അസഭ്യം പറയുന്നതിൽ നിന്നാണ് വിവാദങ്ങൾ തുടങ്ങുന്നത്. ശേഷം കൂറ്റ് മത്സരം നിയന്ത്രിച്ചിരുന്നത് മയക്കുമരുന്ന് ഉരുപയോഗിച്ചായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.

ഇതിന് പിന്നാലെ യൂറോ കപ്പ് സമയത്ത് കൂറ്റ് ലഹരി ഉപയോഗിക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. യൂറോ കപ്പിനായി യുവേഫ നൽകിയ ഹോട്ടലിൽ വെച്ചായിരുന്നു മയക്ക് മരുന്ന് ഉപയോഗം. വീഡിയോ ദൃശ്യത്തിലെ വിവരങ്ങൾ പ്രകാരം ഇതിന് തൊട്ടുമുമ്പുള്ള ദിവസം നടന്ന പോർച്ചുഗൽ-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാർ ഒഫീഷ്യലായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ജർമനിയിൽ സമാപിച്ച യൂറോ കപ്പിലെ നിരവധി മത്സരങ്ങളിൽ വീഡിയോ റിവ്യൂ സ്​പെഷ്യലിസ്റ്റായി ഡേവിഡ് കൂട്ട് ജോലി ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ നവംബറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ കൂറ്റിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനനാണെന്ന് തെളിഞ്ഞതോടെയാണ് കൂറ്റിനെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. നിലവിൽ യൂറോ കപ്പിലെ നിയമ ലംഘങ്ങൾക്ക് യുവേഫയുടെ അന്വേഷണവും കൂറ്റ് നേരിടുന്നുണ്ട്.

Content Highlights: Premier League referee David Coote sacked after investigation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us