മാഞ്ചസ്റ്റര്‍ സിറ്റിക്ക് ശേഷം മറ്റൊരു ഫുട്‌ബോള്‍ ക്ലബ്ബിനെയും പരിശീലിപ്പിക്കാന്‍ തയ്യാറല്ലെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള. യുവന്റസിനെതിരായ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു തന്റെ ഭാവിയെ കുറിച്ചും കോച്ച് സംസാരിച്ചത്. ഭാവിയില്‍ ഏതെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും താന്‍ മാനേജരാകുന്ന അവസാനത്തെ ക്ലബ്ബ് സിറ്റിയായിരിക്കുമെന്നും ഗ്വാര്‍ഡിയോള തുറന്നു പറഞ്ഞു.
'സിറ്റിക്ക് ശേഷം മറ്റൊരു ക്ലബ്ബിനെയും ഞാന്‍ പരിശീലിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ദീര്‍ഘകാല ഭാവിയെ കുറിച്ചല്ല സംസാരിക്കുന്നത്. ഇനി മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാനുള്ള ഊര്‍ജ്ജം എനിക്കില്ല. ഒരു പക്ഷേ ഏതെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിച്ചേക്കാം. പക്ഷേ അത് വളരെ വ്യത്യസ്തമാണ്', ഗ്വാര്‍ഡിയോള പറഞ്ഞു.
🚨🔵 Pep Guardiola: “I’m NOT gonna manage any other club after City”.
— Fabrizio Romano (@FabrizioRomano) December 10, 2024
“I’m not talking about the long-term future but what I’m not going to do is leave, go to another country, do the same thing as now”.
“Maybe a national team, but that’s different”, told @danigarcia_ca. pic.twitter.com/jtjGhh2CIJ
സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി വളരെ മോശം പ്രകടനം കാഴ്ച വെക്കുന്ന സാഹചര്യത്തില്‍ ഗ്വാര്‍ഡിയോളയുടെ ക്ലബ്ബിലെ ഭാവിയെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഗാരെത് സൗത്ത്ഗേറ്റ് പുറത്തായതിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഗ്വാർഡിയോള എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സൗത്ത്ഗേറ്റിന് പകരക്കാരനായി തോമസ് ടുച്ചലിനെ നിയമിക്കുകയായിരുന്നു. നവംബറില്‍ ഗ്വാര്‍ഡിയോളയുമായി 2027 വരെ സിറ്റി കരാര്‍ നീട്ടുകയും ചെയ്തിരുന്നു. 2016-17 സീസണില്‍ എത്തിഹാദിലെത്തിയ ഗ്വാര്‍ഡിയോള എട്ട് വര്‍ഷത്തോളമായി സിറ്റിയെ പരിശീലിപ്പിക്കുന്നുണ്ട്.
Content Highlights: Pep Guardiola confirmed his decision to avoid managing another club