യൂറോപ്പ കോൺഫറൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് ചെൽസി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അസ്താനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി തകർത്തത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ചെൽസി വിജയം പിടിച്ചെടുത്തത്.
Victory in Kazakhstan! 👊🔵#CFC | #UECL pic.twitter.com/Xz5iygkm7v
— Chelsea FC (@ChelseaFC) December 12, 2024
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തായിരുന്നു ആധികാരിക ജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ യുവ താരം മാർക്ക് ഗ്യൂയി ആദ്യ ഗോൾ നേടി. നാല് മിനിട്ടുകൾക്കകം അസ്താനയുടെ സെൽഫ് ഗോളിൽ ചെൽസി ലീഡ് രണ്ടാക്കി ഉയർത്തി. 39-ാം മിനിറ്റിൽ റാഫേൽ വീഗ ചെൽസിയുടെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിക്ക് തൊട്ടുമുമ്പായി മാരിൻ ടോമസോവിലൂടെ ആതിഥേയർ ഗോൾ മടക്കി. വിജയത്തോടെ അഞ്ചിൽ അഞ്ച് ജയവുമായി 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ചെൽസി.
Content Highlights: Astana 1-3 Chelsea, UEFA Conference League