യൂറോപ്പ ലീഗിൽ വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ ഹൊയ്ലുണ്ട് ആണ് യുണൈറ്റഡിന്റെ രക്ഷകനായത്. രണ്ടാം പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നത്. ആദ്യം ഗോൾ നേടിയത് വിക്ടോറിയ പ്ലസനായിരുന്നു.ഒനനയുടെ പിഴവിൽ വൈദ്രയാണ് ഗോൾ നേടിയത്. 48-ാം മിനിറ്റിലായിരുന്നു ഗോൾ.
62-ാം മിനിറ്റിൽ ഹോയ്‌ലുണ്ട് യുണൈറ്റഡിന് സമനില നൽകി. സമനില ഗോളിന് ശേഷം വിജയ ഗോളിനായി യുണൈറ്റഡ് കിണഞ്ഞു ശ്രമിച്ചു, ഒടുവിൽ 88-ാം മിനിറ്റിൽ യുണൈറ്റഡിന് വേണ്ടി ഹൊയ്ലുണ്ട് രണ്ടാം ഗോൾ നേടി. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.
Content Highlights: Viktoria Plzen 1-2 Manchester United