സ്വന്തം പേരിലുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി ചരിത്രം കുറിച്ച്‌ ബ്രസീൽ ഇതിഹാസം മാർത്ത; ഗോൾ വീഡിയോ

പുരുഷ ഫുട്‍ബോളിൽ മികച്ച ഗോളിനുള്ള പുസ്കസ് പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന താരം അലെജാന്ത്രോ ഗർനാച്ചോ സ്വന്തമാക്കി

dot image

2024 കലണ്ടർ വർഷത്തെ ഫിഫ ദ് ബെസ്റ്റ് മാർത്ത അവാർഡ് ബ്രസീലിന്റെ ഇതിഹാസ താരം മാർത്തയ്ക്ക് തന്നെ, കലണ്ടർ വർഷത്തിലെ വനിതാ ഫുടബോളിലെ ഏറ്റവും മികച്ച ഗോളിന് ഈ വർഷം മുതലാണ് ഇതിഹാസ താരത്തിന്റെ പേരിൽ പുരസ്കാരം ആരംഭിച്ചത്. ഈ വർഷം മധ്യത്തിൽ 38 വയസ്സുള്ള താരം വിരമിച്ചിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജമൈക്കയ്ക്കെതിരെ നേടിയ സോളോ ഗോളാണ് അവാർഡിന് അർഹയാക്കിയത്.

പുരുഷ ഫുട്‍ബോളിൽ മികച്ച ഗോളിനുള്ള പുസ്കസ് പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന താരം അലെജാന്ത്രോ ഗർനാച്ചോ സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നേടിയ ഗോളാണ് യുണൈറ്റഡ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. എക്കാലത്തും ഓർത്തു വയ്ക്കാൻ സാധിക്കുന്ന ഗോളാണ് ഇതെന്നും പിന്തുണയ്ക്കു നന്ദിയുണ്ടെന്നും ഗര്‍നാച്ചോ പ്രതികരിച്ചു. കഴിഞ്ഞ വർഷം നവംബറിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് അർജൻ്റീനിയൻ വിംഗർ തകർപ്പൻ ബൈസിക്കിൾ നേടിയത്.

അതേ സമയം ഫിഫ ദ് ബെസ്റ്റ് 2024 മികച്ച പുരുഷ താരമായി ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ. ലയണൽ മെസ്സി, കീലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം,റോഡ്രി തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രസീലിയൻ യുവതാരം നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനീഷ്യസ്.

ഈ വർഷത്തെ ഫിഫ ദ് ബെസ്റ്റ് ഗോൾ കീപ്പർ പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് സ്വന്തമാക്കി. മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് അർജന്റീന താരം ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. ഈ വർഷത്തെ ബലോൻ ദ് ഓറിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമിലിയാനോ മാര്‍ട്ടിനസിനായിരുന്നു.

മികച്ച വനിതാ താരമായി ബാർസിലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റിയുടെ പുരസ്കാര നേട്ടം. ഈ വർഷത്തെ ബലോൻ ദ് ഓര്‍ വനിതാ പുരസ്കാരവും ബോൺമാറ്റി സ്വന്തമാക്കിയിരുന്നു.
മികച്ച കോച്ചായി റയൽമാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ തിരഞ്ഞെടുത്തു. എമ്മ ഹായെസ് ആണ് മികച്ച വനിതാ പരിശീലകൻ. പാരിസ് ഒളിംപിക്സിൽ വനിതാ ഫുട്ബോളിൽ സ്വർണ .നേടിയ യുഎസ് ടീമിന്റെ പരിശീലകയാണ് എമ്മ ഹാഫെയര്‍ പ്ലേ അവാര്‍ഡ് തിയാഗോ മൈയ നേടി. ഫിഫ ഫാന്‍ അവാര്‍ഡിന് ഗ്വില്‍ഹര്‍മി ഗാന്ദ്ര മൗറ അര്‍ഹനായി.

Content Highlights: First-ever ‘Marta’ award goes to Brazil’s Marta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us