2024 കലണ്ടർ വർഷത്തെ ഫിഫ ദ് ബെസ്റ്റ് ഇലവനിൽ മെസ്സിയും റൊണാൾഡോയും എംബാപ്പെയുമില്ല. മുന്നേറ്റ താരങ്ങളായി സ്പെയ്നിന്റെയും ബാഴ്‌സലോണയുടെയും യുവതാരമായ ലാമിൻ യമാൽ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ട്, ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ താരം വിനീഷ്യസ് ജൂനിയർ എന്നിവരെ തിരഞ്ഞെടുത്തു. മധ്യനിരയിൽ റയൽ മാഡ്രിഡിൽ നിന്ന് ഈയിടെ വിരമിച്ച ജർമനിയുടെ ടോണി ക്രൂസ്, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരവും ബാലൻ ദ്യോർ വിന്നറുമായിരുന്ന റോഡ്രി, റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ബെല്ലിങ്ങ്ഹാം എന്നിവർ ഇടം നേടി.
#TheBest FIFA Men's 11 in 2024. 🌟
— FIFA World Cup (@FIFAWorldCup) December 17, 2024
റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരം കാർവജാൽ, റയൽമാഡിഡിന്റെ ജർമൻ താരം റുഡീഗർ, മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം റൂബൻ ഡയസ്, ആഴ്‌സണലിന്റെ ഫ്രഞ്ച് താരം സാലിബ എന്നിവരാണ് പ്രതിരോധ നിരയിൽ. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടിയ എമിലിയാണോ മാർട്ടിനസ് തന്നെയാണ് ഇലവനിലെ ഗോൾ കീപ്പർ.
Content Highlights; The Best FIFA men's XI 2024