ആസ്റ്റണ്‍ വില്ലയെയും വീഴ്ത്തി ന്യൂകാസിലിന്റെ മുന്നേറ്റം; ടോട്ടനത്തിനും തോല്‍വി

ന്യൂകാസിലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ന്യൂകാസില്‍ യുണൈറ്റഡ്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ന്യൂകാസില്‍ സ്വന്തമാക്കിയത്. ന്യൂകാസിലിന് വേണ്ടി ആന്റണി ഗോര്‍ഡന്‍, അലെക്‌സാണ്ടര്‍ ഐസക്, ജോലിന്റണ്‍ എന്നിവര്‍ വല കുലുക്കി.

സ്വന്തം തട്ടകമായ സെന്റ് ജയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ ന്യൂകാസില്‍ മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനാണ് ന്യൂകാസിലിന്റെ സ്‌കോറിങ് തുറന്നത്. 32-ാം മിനിറ്റില്‍ ജോണ്‍ ഡുറാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത് വില്ലയ്ക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ ന്യൂകാസില്‍ വീണ്ടും ഗോളടി തുടര്‍ന്നു. 59-ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ ഐസക് ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി സമയത്ത് ജോലിന്റണ്‍ നേടിയ ഗോളിലൂടെ ന്യൂകാസില്‍ വിജയം പൂര്‍ത്തിയാക്കി. ന്യൂകാസിലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ന്യൂകാസില്‍. 28 പോയിന്റുള്ള ആസ്റ്റണ്‍ വില്ല ഒന്‍പതാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് ടോട്ടനം പരാജയം വഴങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം അടിയറവ് പറഞ്ഞത്. 28-ാമത്തെ മിനിറ്റില്‍ ആന്റണി എലാങ്കയാണ് ഫോറസ്റ്റിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ 34 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഫോറസ്റ്റിന് സാധിച്ചു. 23 പോയിന്റുമായി 11-ാം സ്ഥാനത്താണ് ടോട്ടനം.

Content Highlights: Premier League: Newcastle United Beats Aston Villa and Nottingham Forest Beats Tottenham

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us