'​ഒരു ക്ലബിന്റെ പരിശീലകനാകാനല്ല, ക്ലബിന്റെ ഉടമയാകാനാണ് താൽപര്യം': ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഇപ്പോഴും താൻ ചെറുപ്പമാണ്. ഒരുപാട് പദ്ധതികളും സ്വപ്നങ്ങളും ബാക്കിയുണ്ട്.'

dot image

ഫുട്ബോൾ കരിയറിന് ശേഷം ഒരു ക്ലബിന്റെ പരിശീലകനാകാനല്ല, പകരം ക്ലബിന്റെ ഉടമയാകാനാണ് താൽപര്യമെന്ന് പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിൽ ​ഗ്ലോബൽ സോക്കർ അവാർഡ്സിൽ സംസാരിക്കുവെയാണ് സൂപ്പർതാരം തന്റെ ആ​ഗ്രഹം വെളിപ്പെടുത്തിയത്. താൻ ഒരു പരിശീലകനല്ലെന്നും ഒരിക്കലും പരിശീലകൻ ആകാൻ താൽപ്പര്യം ഇല്ലെന്നും റൊണാൾഡോ പറഞ്ഞു. ഒരുപക്ഷേ ഒരു ക്ലബിന്റെ ഉടമയായേക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി.

ഇപ്പോഴും താൻ ചെറുപ്പമാണ്. ഒരുപാട് പദ്ധതികളും സ്വപ്നങ്ങളും ബാക്കിയുണ്ട്. എങ്കിലും തന്റെ വാക്കുകൾ എഴുതിവെച്ചോളു. ഒരിക്കൽ താൻ വലിയൊരു ക്ലബിന്റെ ഉടമയാകും. ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി.

Also Read:

ലോക ഫുട്ബോളിലെ എക്കാലത്തെയും ഉയർന്ന ​ഗോൾ വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചു​ഗൽ ദേശീയ ടീമിനായും മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബുകൾക്കായും സൂപ്പർതാരം കളിച്ചിട്ടുണ്ട്. സൗദി ക്ലബ് അൽ നസറിന്റെ ഭാ​ഗമാണ് ഇപ്പോൾ റൊണാൾഡോ. കരിയറിൽ ആകെ 916 ​ഗോളുകൾ നേടിയ താരം 1,000 ​ഗോളെന്ന ചരിത്ര നേട്ടത്തിലെത്താനുള്ള യാത്രയിലാണ്.

Content Highlights: Cristiano Ronaldo planning to buy football club as Al Nassr star reveals exciting news

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us