
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വീണ്ടും വിജയം. ഇപ്‌സ്വിച്ച് ടൗണിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കിയത്. കയ് ഹവേര്‍ട്‌സ് ആണ് ആഴ്‌സണലിന്റെ വിജയഗോള്‍ നേടിയത്.
Rounding off 2024 with a win ✅ pic.twitter.com/iT9CUBmhTZ
— Arsenal (@Arsenal) December 27, 2024
സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ബുകായോ സാക ഇല്ലാതെയാണ് ആഴ്‌സണല്‍ ഇറങ്ങിയത്. ആദ്യ മിനിറ്റുകളില്‍ നന്നായി പ്രതിരോധം തീര്‍ത്തെങ്കിലും 23-ാം മിനിറ്റില്‍ ഇപ്‌സ്വിച്ചിന് ഗോള്‍ വഴങ്ങേണ്ടിവന്നു. ട്രൊസാര്‍ഡ് നല്‍കിയ മികച്ച ക്രോസില്‍ നിന്ന് കയ് ഹവേര്‍ട്‌സ് എതിരാളികളുടെ വല കുലുക്കി.
ഗോളും ലീഡും വഴങ്ങിയ ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇപ്‌സ്വിച്ച് ശ്രമിച്ചെങ്കിലും ആഴ്‌സണല്‍ ഒരവസരവും നല്‍കിയില്ല. രണ്ടാം പകുതിയിലും ഗോളുകളൊന്നും പിറക്കാതിരുന്നതോടെ ഹവേര്‍ട്‌സിന്റെ ഏകഗോളില്‍ ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കി.
പ്രീമിയര്‍ ലീഗ് സീസണില്‍ ആഴ്‌സണലിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ഗണ്ണേഴ്‌സിന് സാധിച്ചു. 18 മത്സരങ്ങളില്‍ പത്തും വിജയിച്ച ആഴ്‌സണലിന് 36 പോയിന്റാണുള്ളത്. 12 പോയിന്റ് മാത്രമുള്ള ഇപ്‌സ്വിച്ച് 19-ാം സ്ഥാനത്താണ്.
Content Highlights: Arsenal moves up to second in the Premier League with a 1-0 win over Ipswich