കൊച്ചി: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു. 5-1 എന്ന സ്കോറിന് മണിപ്പൂരിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്.
കേരളത്തിനായി മുഹമ്മദ് റോഷൽ ഹാട്രിക് നേടി. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ എന്നിവരും ഗോളടിച്ചു. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളി പശ്ചിമ ബംഗാളാണ്. കേരളം അവസാനമായി കിരീടം നേടിയത് 2022 ൽ മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിലാണ്. അന്നും എതിരാളികൾ പശ്ചിമ ബംഗാളായിരുന്നു. ചൊവ്വാഴ്ച ഹൈദരാബാദിലാണ് ഫൈനൽ മത്സരം.
Content Highlights: Kerala enters santosh trophy finals