സന്തോഷ് ട്രോഫി കേരളം-ബംഗാൾ ഫൈനൽ; ആദ്യ പകുതി ഗോൾരഹിതം, ബലാബലം

സന്തോഷ് ട്രോഫിയില്‍ കേരളവും പശ്ചിമ ബംഗാളും തമ്മിലുള്ള ഫൈനലിന്റെ ആദ്യ പകുതി ഗോൾ രഹിതം

dot image

സന്തോഷ് ട്രോഫിയില്‍ കേരളവും പശ്ചിമ ബംഗാളും തമ്മിലുള്ള ഫൈനലിന്റെ ആദ്യ പകുതി ഗോൾ രഹിതം. ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല . ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞു. 11–ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജ്സാലിന്റെ ഹെഡർ പുറത്തേക്കു പോയി. 22–ാം മിനിറ്റിൽ ത്രൂ ബോളായി ലഭിച്ച പന്ത് ബംഗാൾ താരം റോബി ഹൻസ്ദ കേരള പോസ്റ്റിലേക്ക് അടിച്ചെങ്കിലും പക്ഷേ ബാറിനു മുകളിലൂടെ പോയി.


30–ാം മിനിറ്റിൽ ബംഗാളിന്റെ കോർണർ കേരളത്തിന്റെ ഗോൾ കീപ്പര്‍ എസ് ഹജ്മൽ തട്ടിയകറ്റി. 40–ാം മിനിറ്റിൽ കേരളത്തിന്റെ മുഹമ്മദ് മുഷറഫ് എടുത്ത ഫ്രീകിക്ക് ബോൾ റീബൗണ്ടായി ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അതേ സമയം 24-ാം മിനിറ്റിൽ ബംഗാളിന്റെ ജുവൽ അഹമ്മദ് മസൂംദാറിന് മഞ്ഞക്കാർഡ് ലഭിച്ചു. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം കളിക്കുന്നത്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. ഇത്തവണ അപരാജിതരായിട്ടാണ് കേരളം ഫൈനലിലെത്തിയത്.

Content Highlights: Santosh Trophy Final: Kerala vs Bengal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us