ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ് ഫോർഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന് ആഴ്‌സണൽ. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്നായിരുന്നു ആഴ്‌സണലിന്റെ ജയം. ദംസഗാർഡിന്റെ പാസിൽ ബ്രയാൻ എംബുമോ ആണ് ബ്രന്റ് ഫോർഡിന് വേണ്ടി ഗോൾ നേടിയത്. 13–ാം മിനിറ്റിലായിരുന്നു ഗോൾ.
ഗോൾ വഴങ്ങിയതോടെ കൂടുതൽ ആക്രമിച്ചു കളിച്ച ആഴ്‌സണൽ 29–ാം മിനിറ്റിൽ സമനില ഗോൾ ഗോൾ കണ്ടെത്തി. തോമസ് പാർട്ടയുടെ ഷോട്ട് ബ്രന്റ്‌ഫോർഡ് ഗോൾ കീപ്പർ ഫ്ലെക്കൻ തടഞ്ഞെങ്കിലും റീ ബൗണ്ടിൽ ഹെഡറിലൂടെ ഗബ്രിയേൽ ജീസസ് ഗോൾ നേടുകയായിരുന്നു. ശേഷം രണ്ടാം പകുതിയിൽ മിഖേൽ മെറിനോ ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി.
Another big team performance ❤️ pic.twitter.com/DBEoSEQe05
— Arsenal (@Arsenal) January 1, 2025
തുടർന്ന് 53–ാം മിനിറ്റിൽ ഏതൻ നൽകിയ ക്രോസിൽ ഗബ്രിയേൽ മാർട്ടിനെല്ലി ഉഗ്രൻ വോളിയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. സ്കോർ 3-1, ജയത്തോടെ ആഴ്‌സണൽ 19 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
Content Highlights: Brentford 1-3 Arsenal: english Premier League