മുഹമ്മദ് സലാ ലിവർപൂൾ വിടുമെന്ന ആഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ വാർത്ത ശരി വെച്ച് താരം. ആൻഫീൽഡിൽ ഇതെന്റെ അവസാന സീസണായിരിക്കുമെന്നും പ്രീമിയർ ലീഗ് കിരീട നേട്ടത്തോടെ ക്ലബ് വിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സലാ പറഞ്ഞു. 32കാരനായ ഈജിപ്ഷ്യൻ താരമായ സലാന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ് ഒന്നും പറയാത്തതിന്‍റെ നീരസം അടുത്തിടെ താരം പരസ്യമാക്കിയിരുന്നു.
ഈവർഷം ജൂണിലാണ് താരവും ക്ലബും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സലാ. 17 ഗോളുകൾ അടിച്ച് താരം തന്നെയാണ് സീസൺ ടോപ് സ്‌കോറർ. ലിസ്റ്റിൽ 14 ഗോളുകളുമായി രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിങ് ഹാളണ്ടിനേക്കാൾ മൂന്ന് ഗോളിന് മുന്നിൽ.
“It’s my last year in the club” 🗣️
— Sky Sports News (@SkySportsNews) January 3, 2025
Mohamed Salah gives an EXCLUSIVE update on his future at Liverpool with his contract up in the summer 🚨pic.twitter.com/R2CcSUyKSL
അതേ സമയം 17 ഗോളുകളും 13 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2017 ലാണ് സലാ ലിവർപൂളിൽ ചേരുന്നത്. ലിവർപൂളിന്റെ കൂടെ ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ലിവർപൂൾ തന്നെയാണ് ഒന്നാമത്.
Content Highlights: Mohamed Salah on Liverpool contract: 'My last year at the club