ഡബിൾ റെഡിൽ വീഴാതെ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ വിജയം

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ പഞ്ചാബ് എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മഞ്ഞപ്പടയ്ക്കായി നോഹ സദോയി വലകുലുക്കി. 58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചും 74-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗും ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ കഴിഞ്ഞു.

ആദ്യ പകുതിയുടെ 42-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ പിറന്നത്. ​ഗോൾപോസ്റ്റിനുള്ളിൽ നോഹ സദോയിയെ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത സദോയി പിഴവ് കൂടാതെ വലകുലുക്കി. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ​ഗോളിന് ലീഡ് ചെയ്യാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് മിലോസിനെയും ഡോഹ്ലിംഗിനെയും നഷ്ടമായി. ഈ അവസരം മുതലാക്കി പലതവണ ബ്ലാസ്റ്റേഴ്സ് ​ഗോൾമുഖത്തേയ്ക്ക് പഞ്ചാബ് താരങ്ങൾ ഇരച്ചെത്തി. എങ്കിലും ​​​ഗോൾവല ചലിക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രദ്ധിച്ചു. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്സ് വിജയം ആ​ഘോഷിച്ചു.

വിജയത്തോടെ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 15 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയമടക്കം 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. പഞ്ചാബ് എട്ടാം സ്ഥാനത്താണ്. പോയിന്റ് ടേബിളിൽ മോഹൻ ബ​ഗാനും രണ്ടാമത് ബെംഗളൂരു എഫ് സിയുമാണ്.

Content Highlights: Drincic, Dohling see red; nine man Tuskers made crucial win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us