കരബാവോ കപ്പ് സെമി ഫൈനലിൽ ആഴ്‌സണലിനെ തോൽപ്പിച്ച് ന്യൂകാസിൽ ആദ്യ പാദത്തിൽ 2-0 ത്തിന് മുന്നേറിയപ്പോൾ ട്രെൻഡിങ്ങായത് ന്യൂകാസിൽ താരം ആൻ്റണി ഗോർഡന്റെ ഗോൾ സെലിബ്രേഷനായിരുന്നു. 51-ാം മിനിറ്റിൽ ഗോൾ നേടിയ താരം ആഴ്‌സണൽ ഇതിഹാസം ഫ്രഞ്ച് സ്‌ട്രൈക്കർ തിയറി ഹെൻറിയുടെ ഗോൾ സെലിബ്രേഷനാണ് അനുകരിച്ചത്. ഗോൾ നേടിയ താരം ഒറ്റയ്ക്ക് മൂലയിലെ കോർണർ ഫ്‌ളാഗിനടുത്ത് പോയി പ്രശസ്തമായ ഹെൻറി സ്പെഷ്യൽ സെലിബ്രേഷൻ നടത്തി.
ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ട് മൈതാനമായ എമിറേറ്റസിലായിരുന്നു മത്സരം എന്നും ശ്രദ്ധേയമാണ്. ആഴ്‌സണലിന്റെ കാണികൾക്ക് നേരെ തിരിഞ്ഞായിരുന്നു താരം സെലിബ്രേഷൻ നടത്തിയത്. ഇവിടെയാണ് ഇതിഹാസ താരത്തിന്റെ പ്രതിമയും അനാച്ഛാദം ചെയ്തിട്ടുള്ളത്.
Arsenal Fans look away!
— FanCode (@FanCode) January 8, 2025
Anthony Gordon with the iconic Thierry Henry celebration at the Emirates last night after scoring Newcastle’s 2nd goal! ⚽#CarabaoCuponFanCode pic.twitter.com/yo9heU6UmN
ന്യൂ കാസിലിന് വേണ്ടി അലക്സാണ്ടർ ഇസക്ക്, ആൻറണി ഗോർഡൻ എന്നിവരാണ് ഗോൾ നേടിയത്. 37-ാം മിനിറ്റിലായിരുന്നു ഇസക്കിന്റെ ഗോൾ. ഫെബ്രുവരി ആറാം തിയതിയാണ് ഇരുവരും തമ്മിലുള്ള രണ്ടാം പാദ മത്സരം. ലിവർപൂളും ടോട്ടൻഹാമുമാണ് ടൂർണമെന്റിലെ മറ്റൊരു സെമിപോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.
Content Highlights: Newcastle playere Imitates Gunners’ Legend Thierry Henry’s Celebration After Scoring