എം എസ് എൻ ത്രയം വീണ്ടും വരില്ല; നെയ്മറിനെ എത്തിക്കാൻ കഴിയില്ലെന്ന് ഹവിയർ മഷരാനോ

കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് മെസ്സിക്കും സുവാരസിനുമൊപ്പം വീണ്ടും കളിക്കാൻ ആ​ഗ്രഹമുണ്ടെന്ന് നെയ്മർ പറഞ്ഞത്.

dot image

അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർ മയാമിയിലേക്ക് നെയ്മർ ജൂനിയറിനെ എത്തിക്കാൻ കഴിയില്ലെന്ന് പരിശീലകൻ ഹവിയർ മഷരാനോ. നെയ്മർ ഒരു മികച്ച താരമാണ്. എല്ലാ ടീമിനും അയാളെ സ്വന്തമാക്കാൻ താൽപ്പര്യമുണ്ട്. എന്നാൽ മേജർ ലീ​ഗ് സോക്കറിലെ ശമ്പള നിയമങ്ങൾ നെയ്മറിനെ സ്വന്തമാക്കുന്നതിന് തടസമാണ്. ഹവിയർ മഷരാനോ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് മെസ്സിക്കും സുവാരസിനുമൊപ്പം വീണ്ടും കളിക്കാൻ ആ​ഗ്രഹമുണ്ടെന്ന് നെയ്മർ പറഞ്ഞത്. നെയ്മറിനും മെസ്സിക്കുമൊപ്പം വീണ്ടും കളിക്കുന്നത് സന്തോഷകരമായ കാര്യമാണ്. അവർ തന്റെ സുഹൃത്തുക്കളാണ്. ഇപ്പോഴും അവരുമായി സംസാരിക്കാറുണ്ട്. നെയ്മർ പ്രതികരിച്ചത് ഇങ്ങനെ.

2014ലാണ് മെസ്സി-നെയ്മർ-സുവാരസ് ത്രയത്തിന് ബാഴ്സലോണയിൽ തുടക്കമായത്. മെസ്സി 2004ൽ‌ ബാഴ്സയിൽ അരങ്ങേറ്റം കുറിച്ചു. 2013ൽ നെയ്മറും 2014ൽ സുവാരസും ബാഴ്സയിലെത്തി. ഇവർ‌ എം എസ് എൻ എന്ന ചുരുക്കപേരിൽ അറിയപ്പെട്ടു. 363 ​ഗോളുകളും 173 അസിസ്റ്റുകളും മൂന്ന് പേരും ബാഴ്സയ്ക്കായി സംഭാവന ചെയ്തു. 2017ൽ നെയ്മർ ബാഴ്സ വിട്ടതോടെയാണ് ഈ ത്രയത്തിന് അവസാനമായത്.

മെസ്സിയ്ക്കൊപ്പം അർജന്റീനയുടെ ഭാ​ഗമായിരുന്ന മഷരാനോ ബാഴ്സയിൽ മെസ്സി-സുവാരസ്-നെയ്മർ ത്രയത്തിനൊപ്പവും കളിച്ചിട്ടുണ്ട്. 2010 മുതൽ 2018 വരെയാണ് മഷരാനോ ബാഴ്സയിൽ കളിച്ചിട്ടുള്ളത്. 2018ൽ റഷ്യൻ ലോകകപ്പിൽ അർജന്റീന പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് മഷരാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. 2020ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും മഷരാനോ വിരമിച്ചു.

Content Highlights: Inter Miami's Javier Mascherano Cools Neymar Talk

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us