ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയറിന്റെ ഫുട്‌ബോള്‍ കരിയറില്‍ പരിക്ക് വില്ലനായി തുടരുകയാണ്. നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിന്റെ ഭാഗമാണ് നെയ്മര്‍. പരിക്കുകാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നെയ്മര്‍ കളിക്കളത്തിന് പുറത്തായിരുന്നു. 2024ല്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങാന്‍ നെയ്മറിന് സാധിച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രം കളത്തിലിറങ്ങിയ നെയ്മറിന് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കേവലം 42 മിനിറ്റുകള്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങിയത്. ഫൂട്ട് മെര്‍ക്കാറ്റോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞ വര്‍ഷം മാത്രം 84.6 മില്യണ്‍ പൗണ്ടാണ് (890 കോടി) വരുമാനമായി ലഭിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നെയ്മര്‍ പന്ത് ടച്ച് ചെയ്തതാവട്ടെ 45 തവണയും. ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ഓരോ ടച്ചിനും ഏകദേശം 1.1 മില്ല്യണ്‍ യൂറോ (21 കോടി രൂപ) ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
💸 Foot Mercato: “Neymar's Al-Hilal salary in 2024 broken down”.
— Richard Dan (@RichardEno) January 11, 2025
✌️ Two matches
⏱️ 42 minutes on the pitch
💰 €50.5M per appearance
💰 €2.4M for every minute.
💰 €1.1M for each touch of the ball.
💰 €101M total salary. pic.twitter.com/6MWW6sH3WB
2023ലായിരുന്നു ഫുട്ബോള്‍ ലോകത്തെയും ആരാധകരെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് നെയ്മര്‍ അല്‍ ഹിലാലിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയില്‍ നിന്നായിരുന്നു സൂപ്പര്‍ താരം സൗദി ക്ലബ്ബിലേക്ക് കൂടുമാറിയത്. 101 മില്ല്യണ്‍ യൂറോയാണ് (895.2 കോടി) നെയ്മര്‍ക്ക് സൗദി ക്ലബ്ബ് ഓഫര്‍ ചെയ്തത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്നിലെത്താനും നെയ്മര്‍ക്ക് സാധിച്ചു.
Content Highlights: €101 Million For 42 Minutes: Neymar's Salary Shakes Up Football Transfer Market