കരാറില്‍ 'കളി'യൊളിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; രാഹുലിന് നാളെ കൊച്ചിയില്‍ കളിക്കാനാകില്ല?

കഴിഞ്ഞ ആഴ്ചയാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് രാഹുല്‍ ഒഡീഷ എഫ്‌സിയിലേക്ക് കൂടുമാറിയത്.

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആവേശമുയര്‍ത്തുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരവും മലയാളിയുമായ രാഹുല്‍ കെ പിയുടെ വരവ് തന്നെയാണ്. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കൂടുമാറിയ രാഹുല്‍ ഇത്തവണ കൊച്ചിയിലെത്തുന്നത് ഒഡീഷയുടെ കുപ്പായത്തിലാണെന്നു മാത്രം.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ രാഹുലിന് നാളെ കൊച്ചിയില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ഫര്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക വ്യവസ്ഥ കാരണമാണ് രാഹുലിന് ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരം നഷ്ടമാവുക.

കഴിഞ്ഞ ആഴ്ചയാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് രാഹുല്‍ ഒഡീഷ എഫ്‌സിയിലേക്ക് കൂടുമാറിയത്. ഒഡീഷയിലെ ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനായി ഒഡീഷ ടീമിനൊപ്പം രാഹുലും കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്നു തൃശൂര്‍ സ്വദേശിയായ കെ പി രാഹുല്‍. മുന്‍ എഐഎഫ്എഫ് എലൈറ്റ് അക്കാദമി താരമായ രാഹുല്‍ 2019ലാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ 76 മത്സരങ്ങള്‍ കളിച്ച രാഹുല്‍ ഒന്‍പത് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Rahul KP cannot play against Kerala Blasters this season

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us