ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ബ്രന്റ്‌ഫോര്‍ഡ്. ബ്രന്റ്‌ഫോര്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നതിന് ശേഷമാണ് സിറ്റി സമനില വഴങ്ങിയത്. യുവ സ്‌ട്രൈക്കര്‍ ഫില്‍ ഫോഡന്‍ ഇരട്ടഗോളുകള്‍ നേടിയെങ്കിലും സിറ്റിയെ വിജയത്തിലേക്ക് നയിക്കാനായില്ല.
FULL-TIME | A draw at Brentford 🤝
— Manchester City (@ManCity) January 14, 2025
🐝 2-2 🩵 #ManCity | @okx pic.twitter.com/jhZ1eH6ieZ
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഫില്‍ ഫോഡനാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്‌നെയുടെ പാസില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. 78-ാം മിനിറ്റില്‍ ഫോഡന്‍ വീണ്ടും വല കുലുക്കിയതോടെ സിറ്റി രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
എന്നാല്‍ നാല് മിനിറ്റിനുള്ളില്‍ ബ്രന്റ്‌ഫോര്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. 82-ാം മിനിറ്റില്‍ യോനെ വിസ്സയാണ് ആതിഥേയര്‍ക്ക് വേണ്ടി നിര്‍ണായക ഗോളടിച്ചത്. ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റിയന്‍ നോര്‍ഗാര്‍ഡ് നേടിയ ഹെഡറില്‍ സിറ്റി വിജയം കൈവിട്ടു. 21 മത്സരങ്ങളില്‍ 10 വിജയവും 35 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് സിറ്റി.
Content Highlights: Premier League: Manchester City Draw vs Brentford