ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങിയിരിക്കുകയാണ്. ഗെറ്റാഫെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു.
Full Time #GetafeBarça pic.twitter.com/GS1tXjCBnY
— FC Barcelona (@FCBarcelona) January 18, 2025
എതിരാളികളെ ഞെട്ടിച്ചാണ് ബാഴ്‌സ തുടങ്ങിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ജുല്‍സ് കുന്‍ഡെയാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ മൗറോ അരംബരിയിലൂടെ ഗെറ്റാഫെ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും വിജയഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിക്കാതിരുന്നതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.
ലാ ലിഗയില്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് ഒരു വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 20 മത്സരങ്ങളില്‍ 12 വിജയവും 39 പോയിന്റുകളുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. 20 പോയിന്റുകളുള്ള ഗെറ്റാഫെ പട്ടികയില്‍ 16-ാമതാണ്.
Content Highlights: LALIGA 2024/25: Lacklustre Barcelona held to 1-1 draw by Getafe