ക്രൊയേഷ്യൻ ക്ലബിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു; യുവേഫ ചാംപ്യൻസ്‌ ലീഗിൽ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ആഴ്‌സണൽ

കളിയിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാർ ജയിച്ചുകയറിയത്

dot image

യുവേഫ ചാംപ്യൻസ്‌ ലീഗിൽ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ആഴ്‌സണൽ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. കളിയിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാർ ജയിച്ചുകയറിയത്.

കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ക്രോസിൽ ഹാവർട്സ് പാസിൽ ഡക്ളൻ റൈസ് മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ മാർട്ടിനെല്ലിയുടെ ക്രോസിൽ ഹാവർട്സ് ഹെഡറിലൂടെ ഗോൾ നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് കൂടി ഗോൾ കണ്ടെത്തിയതോടെ ആഴ്‌സണലിന്റെ ജയം പൂർണ്ണമായി.

ഇതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 16 പോയിന്റിൽ മൂന്നാം സ്ഥാനത്താണ്. 21 പോയിന്റുമായി ലിവർപൂൾ ഒന്നാമതും 18 പോയിന്റുമായി ബാഴ്‌സലോണ രണ്ടാമതുമാണ്.

Content Highlights: Beat the Croatian club by three goals; Arsenal secured the pre-quarters in the UEFA Champions League

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us