ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. ചെന്നൈയിന്റെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസും കോറോ സിങ്ങും ലക്ഷ്യം കണ്ടു.
ചെന്നൈയിന്റെ കാണികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ജിമിനസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സ്‌കോറിങ് തുറന്നത്. 37-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചിനെ ഫൗള്‍ ചെയ്തതിന് ചെന്നൈ ഡിഫന്‍ഡര്‍ വില്‍മര്‍ ജോര്‍ദാന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ ചെന്നൈയിന്‍ എഫ്‌സി പത്തുപേരായി ചുരുങ്ങി.
ഈ ആനുകൂല്യം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കൃത്യമായി സാധിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് കോറോ സിങ്ങിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
Content Highlights: ISL 2024-25: Chennaiyin FC vs Kerala Blasters FC Live Updates