യാസൈനെന്ന വൻ മരത്തേയും വീഴ്ത്തി മെസ്സിയെ തൊട്ട് ആരാധകൻ; വീഡിയോ

പനാമയില്‍ നടന്ന ഇന്‍റര്‍ മയാമിയും സ്പോര്‍ട്ടിംഗ് സാന്‍ മിഗ്വേലിറ്റോയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

dot image

ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ട് അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിൽ മെസ്സി എത്തിയത് മുതൽ ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും നിഴലായി കൂടെയുള്ളയാളാണ് യാസൈന്‍ ച്യൂക്കോയെന്ന ബോഡി ഗാർ‍ഡ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നേവി സീലില്‍ ജോലി ചെയ്തിട്ടുള്ള യാസൈന്‍ നിരവധി ആയോധന കലയിൽ പ്രാവീണ്യം നേടിയ മികച്ച അഭ്യാസി കൂടിയാണ്. അത് കൊണ്ട് തന്നെ ഗ്രൗണ്ടിലോ ഗ്രൗണ്ടിന് പുറത്തോ യാസൈന്റെ ബലിഷ്ഠമായ കൈകളോ ശരീരമോ മറികടന്ന് ഇതുവരെയും ഒരു ആരാധകനും മെസ്സിയുടെ അടുത്തേക്കെത്താനായിട്ടില്ല.

എന്നാൽ ഇന്നലെ നടന്ന ഇന്‍റര്‍ മയാമിയുടെ സൗഹൃദ മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. പനാമയില്‍ നടന്ന ഇന്‍റര്‍ മയാമിയും സ്പോര്‍ട്ടിംഗ് സാന്‍ മിഗ്വേലിറ്റോയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ ഇന്‍റര്‍ മയാമി 3-1ന് ജയിച്ചിരുന്നു. സെക്യൂരിറ്റി ഗാർഡ്സുകളുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്കോടിയ ആരാധകനെ വീഴ്ത്താൻ യാസൈനും കഴിഞ്ഞില്ല. മെസിക്ക് അരികിലെത്തുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ തെന്നിവീണ ആരാധകൻ ഞൊടിയിടയിൽ മെസ്സിക്കടുത്തെത്തി. അതിനിടയിൽ ബോഡി ഗാര്‍ഡിനെയും ആരാധകൻ മറികടന്നു.

Content Highlights: Lionel Messi's bodyguard is finally beaten by fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us