![search icon](https://www.reporterlive.com/assets/images/icons/search.png)
കരബാവോ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിൽ. കരുത്തരായ ആഴ്സണലിനെ വീഴ്ത്തിയാണ് ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്പിൽ ഫൈനലിലെത്തിയത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ 2-0നാണ് ന്യൂകാസിൽ ഗണ്ണേഴ്സിനെ വീഴ്ത്തിയത്. ആദ്യപാദ സെമിയിലും ഇതേ സ്കോറിന് ന്യൂകാസിൽ വിജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-0നാണ് ന്യൂകാസിൽ ഫൈനലിലേക്ക് മുന്നേറിയത്.
19ാം മിനിറ്റിൽ ജേക്കബ് മർഫി, 52ാം മിനിറ്റിൽ അന്തോണി ഗോർഡൺ എന്നിവരാണ് ഗോൾ നേടിയത്. ഫൈനലിൽ ന്യൂകാസിൽ ലിവർപൂളിനെയോ ടോട്ടനെത്തെയോ നേരിടും. ആദ്യ പാദത്തിൽ ടോട്ടനം ലിവർപൂളിനെ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. നാളെയാണ് ലിവർപൂളും ടോട്ടനവും തമ്മിലുള്ള രണ്ടാം പാദ മത്സരം.
Content Highlights: Newcastle 2-0 Arsenal (agg 4-0): Carabao Cup semi-final