
സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം. അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അന്‍ നസറിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചു. 40-ാം പിറന്നാള്‍ ആഘോഷിച്ചതിന് ശേഷമുള്ള റൊണാള്‍ഡോയുടെ ആദ്യഗോളാണിത്.
⌛️ || Full time,@AlNassrFC 3:0 #AlFayha pic.twitter.com/E5HN1VsfQn
— AlNassr FC (@AlNassrFC_EN) February 7, 2025
അല്‍ നസറിന്റെ ഏറ്റവും പുതിയ സൈനിങ്ങായ ജോണ്‍ ഡുറന്‍ ഇരട്ടഗോളുകള്‍ നേടി അരങ്ങേറ്റം ഗംഭീരമാക്കി. 22-ാം മിനിറ്റില്‍ ഡുറനിലൂടെയാണ് അല്‍ നസര്‍ ആദ്യഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ ഡുറന്‍ തന്നെ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ട് മിനിറ്റിന് ശേഷം റൊണാള്‍ഡോയുടെ ഗോള്‍ പിറന്നു. താരത്തിന്റെ കരിയറിലെ 924-ാം ഗോളാണിത്.
വിജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ അല്‍ നസറിന് സാധിച്ചു. 19 മത്സരങ്ങളില്‍ 12 വിജയവും 41 പോയിന്റുമാണ് അല്‍ നസറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് 18 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റാണുള്ളത്.
Content Highlights: Cristiano Ronaldo celebrates 'first goal after 40' as icon helps fire Al-Nassr to comfortable win