പ്ലൈമൗത്തിനോട് ഞെട്ടിക്കുന്ന പരാജയം; എഫ് എ കപ്പില്‍ നിന്നും ലിവര്‍പൂള്‍ പുറത്ത്‌

മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ ഡെക്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് ആര്‍നെ സ്ലോട്ട് ടീമിനെ ഇറക്കിയത്

dot image

ആര്‍സണലിനും ചെല്‍സിക്കും പിന്നാലെ ലിവര്‍പൂളും എഫ് എ കപ്പില്‍ നിന്ന് പുറത്ത്. സെക്കന്റ് ഡിവിഷന്‍ ക്ലബായ പ്ലൈമൗത്തിനോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയാണ് ലിവര്‍പൂള്‍ എഫ് എ കപ്പില്‍ നിന്ന് പുറത്തായത്. സ്വന്തം തട്ടകമായ ഹോംപാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂളിനെ കീഴടക്കിയത്.

53-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റയാന്‍ ഹാര്‍ഡിയാണ് വിജയഗോള്‍ നേടിയത്. ബോക്‌സില്‍ ഹാര്‍വി എലിയറ്റ് പന്ത് കൈ കൊണ്ട് തൊട്ടതിനാണ് പ്ലൈമൗത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പ്രധാന താരങ്ങളായ മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ ഡെക്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് ആര്‍നെ സ്ലോട്ട് ടീമിനെ ഇറക്കിയത്.

ലൂയിസ് ഡയസ്, ഡിയോഗോ ജോട്ട, ഫെഡറിക്കോ കിയേസ എന്നിവര്‍ ഇറങ്ങിയിട്ടും പ്ലൈമൗത്തിന്റെ പ്രതിരോധത്തെ തകര്‍ക്കാന്‍ ലിവര്‍പൂള്‍ പാടുപെട്ടു. പ്ലൈമൗത്ത് ഗോള്‍കീപ്പര്‍ കോണര്‍ ഹസാര്‍ഡ് രണ്ട് നിര്‍ണായകമായ സേവുകള്‍ നടത്തി ജോട്ടയെയും ജാരെല്‍ ക്വാന്‍സയെയും തടഞ്ഞ് അവരുടെ വിജയം ഉറപ്പാക്കി.

Content Highlights: Liverpool Stunned by Plymouth Argyle in FA Cup Shock

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us