![search icon](https://www.reporterlive.com/assets/images/icons/search.png)
ചാംപ്യന്‍സ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ ബ്രെസ്റ്റിനെതിരെ പിഎസ്ജിക്ക് വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജിക്ക് വേണ്ടി ഒസ്മാന്‍ ഡെംബെലെ ഇരട്ടഗോളുകള്‍ നേടി തിളങ്ങി തന്റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നു.
⏱️ 85' I Still five minutes before added time!#SB29PSG 0-3 | @ChampionsLeague pic.twitter.com/2begyTCytN
— Paris Saint-Germain (@PSG_English) February 11, 2025
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി വിറ്റിഞ്ഞയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒസ്മാന്‍ ഡെംബെലെയിലൂടെ പിഎസ്ജി ലീഡ് ഇരട്ടിയാക്കി. 66-ാം മിനിറ്റില്‍ ഡെംബെലെ തന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു.
സീസണില്‍ ഡെംബെലെ പിഎസ്ജിക്ക് വേണ്ടി മിന്നും ഫോമാണ് തുടരുന്നത്. ഈ സീസണില്‍ മാത്രം ഇതുവരെ 23 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. അവസാന നാല് മത്സരങ്ങളില്‍ നിന്ന് മാത്രമായി 10 ഗോളുകള്‍ അദ്ദേഹം നേടി. റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറിയാല്‍ ലിവര്‍പൂളിനെയോ ബാഴ്സലോണയെയോ ആകും പിഎസ്ജി നേരിടുക.
Content Highlights: Ousmane Dembele stars again as PSG beat Brest in Champions League play-off first leg