ആരോടും പറയാതെ സൂപ്പർ താരം ക്ലബ്ബ് വിട്ടു; നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഒഡീഷ എഫ്സി

ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്

dot image

മൊറോക്കന്‍ താരം അഹമ്മദ് ജാഹുവിനെതിരെ നിയമനടപടിക്കൊരുങ്ങി ഒഡീഷ എഫ്‌സി. മാനേജ്‌മെന്റിനെ അറിയിക്കാതെ താരം ക്ലബ്ബ് വിട്ടതിന് പിന്നാലെയാണ് ഒഡീഷ എഫ്‌സി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ജാഹു യാതൊരു വിശദീകരണവും നല്‍കാതെ ക്ലബ്ബ് വിടുകയായിരുന്നു. ഗുരുതരമായ കരാര്‍ ലംഘനമാണിതെന്നാണ് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. കൂടാതെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തുവരികയാണും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഒഡീഷ എഫ്സി ഇന്ന് എക്സിലൂടെ അറിയിച്ചു.

സൂപ്പര്‍ താരത്തിന്റെ കരാര്‍ അവസാനിപ്പിക്കാനോ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാനോ സാധ്യതയുണ്ട്. പ്ലേ ഓഫ് അടക്കമുള്ള നിര്‍ണായക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ജാഹുവിന്റെ ഈ നീക്കം ക്ലബിന് തിരിച്ചടിയായിരിക്കുകയാണ്. സീസണില്‍ 16 ഐഎസ്എല്‍ മത്സരങ്ങളിലാണ് ജാഹു ഒഡീഷക്ക് വേണ്ടി കളത്തിലിറങ്ങിയത്.

Content Highlights: Ahmed Jahouh exits Odisha FC without explanation, club considers legal action

dot image
To advertise here,contact us
dot image