
അത്ഭുത ഗോളുമായി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍. പോളിസ്റ്റ ലീഗില്‍ സാന്റോസ് എഫ്‌സിക്ക് വേണ്ടിയാണ് നെയ്മര്‍ ഗോളടിച്ചത്. ഇന്റര്‍ ഡി ലിമേറയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കാനും നെയ്മറിന്റെ സാന്റോസിന് സാധിച്ചു.
ഒരു ഗോളും 2 അസിസ്റ്റും ആയി കളം നിറഞ്ഞ് കളിച്ച നെയ്മറാണ് മത്സരത്തിലെ താരം. നെയ്മറുടെ ഒരു ഗോളിന് പുറമെ ടിക്വിന്‍ഹോ സോറസ് ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. ഈ രണ്ടുഗോളുകള്‍ക്കും വഴിയൊരുക്കിയത് നെയ്മറായിരുന്നു. നെയ്മറുടെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ടി ക്വിന്‍ഹോയുടെ ഗോളുകള്‍.
O GOL HISTÓRICO DE NEYMAR JR PELO ÂNGULO DA TORCIDA! ⚽ pic.twitter.com/QJx7RjP6Ab
— Santos FC (@SantosFC) February 23, 2025
മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു നെയ്മറുടെ അത്ഭുത ഗോള്‍ പിറന്നത്. ഇത്തവണ കോര്‍ണര്‍ കിക്ക് വളഞ്ഞ് രണ്ടാം പോസ്റ്റില്‍ തട്ടി ഗോള്‍ ആകുകയായിരുന്നു. കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലെത്തുന്ന ഒളിംപിക് ഗോള്‍ അടിച്ചാണ് നെയ്മര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അതേസമയം മത്സരത്തിന്റെ മുഴുവന്‍ സമയവും ഗ്രൗണ്ടിലിറങ്ങിയ നെയ്മര്‍ താന്‍ ഫോമിലെത്തിയെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ്.
Content Highlights: Neymar Scores Stunning Olympic Goal for Santos Victory, Video