ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ജയം

എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ലിവർപൂൾ ന്യൂകാസിലിനെ തോൽപ്പിച്ചത്

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ജയം. ലിവർപൂൾ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്സിച്ച് ടൗണിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്- ഇപ്സിച്ച് മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഇപ്സിച്ച് ആയിരുന്നു. എന്നാൽ പിന്നീട് തിരിച്ചുവന്ന് പത്തുപേരായി ചുരുങ്ങിയിട്ടും ഗോൾ കണ്ടെത്തി വിജയിക്കുകയായിരുന്നു.

അതേ സമയം എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ലിവർപൂൾ ന്യൂകാസിലിനെ തോൽപ്പിച്ചത്. ലിവർപൂളിനായി ഡൊമിനിക്, മാക് അലിസ്റ്റർ എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലുമായി 13 പോയിന്റിന്റെ ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് 14-ാം സ്ഥാനത്തേക്ക് കയറി.

Content Highlights: English Premier League; Win for Manchester United and Liverpool

dot image
To advertise here,contact us
dot image