
കോപ ഡെൽ റെ സെമിഫൈനൽ ആദ്യ പാദ പോരാട്ടത്തിൽ റയൽ സോസിദാദിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. റയൽ സോസിദാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്.
എംബാപ്പെയില്ലാതെയാണ് റയൽമാഡ്രിഡ് ഇറങ്ങിയത്. ബ്രസീലിന്റെ യുവ താരം എൻഡ്രിക്ക് ആണ് ഗോൾ നേടിയത്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ പാസിൽ 19 -ാം മിനിറ്റിലായിരുന്നു ഗോൾ. മറ്റൊരു സെമി ഫൈനലിൽ ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും നാല് ഗോൾ പരസ്പരം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. ഏപ്രിൽ രണ്ടിനാണ് റയൽ മാഡ്രിഡും റയൽ സോസിദാദും തമ്മിലുള്ള രണ്ടാം പാദ മത്സരം.
Content Highlights:Real Sociedad vs Real Madrid