
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. പരിക്കിൽ നിന്നും തിരിച്ചെത്തിയ ഏർലിങ് ഹാളണ്ടാണ് സിറ്റിക്കായി ഗോൾ നേടിയത്. 12-ാം മിനിറ്റിൽ ജെറമി ഡോക്കുവിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
ജയത്തോടെ സിറ്റി 27 കളികളിൽ നിന്ന് 47 പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. സ്പർസ് 33 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു മത്സരത്തിൽ ലിവർപൂൾ ന്യൂകാസിലിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടുഗോളിനാണ് ലിവർപൂൾ ന്യൂകാസിലിനെ തോൽപ്പിച്ചത്.
Content Highlights: Tottenham Hotspur vs Manchester City